Friday, November 7, 2008

ഒരു നനഞ്ഞ ഓര്മ്മ

ഓര്‍മ്മകള്‍ ഓടിയെത്തിയെന്‍ കുടക്കീഴില്‍ മഴ ചാറിയനേരം
ഒരുമാത്രയെന്നില്‍ ബാല്ല്യം മിഴിതുറന്നു .
തുള്ളിയായടര്നുവീഴും നീര്‍മണിമുത്തുകള്‍
കുരുന്നിളം കൈക്കുമ്പിളില്‍ ശേഖരിച്ചുവച്ചു
ഒരുകൊച്ചു കുസൃതിയാല്‍ ചെളിവെള്ളം
തേവി ദേത്ത് വീഴ്ത്തുമ്പോള്‍ മത്സരിച്ചു പരസ്പരം നനച്ചു
നനഞ്ഞൊട്ടിയ ദേത്തോടെ വീട്ടിലേക്കോടി കയറുമ്പോള്‍
അമ്മയുടെ ശാസനയും ..................
എല്ലാം മുറ്റം കയറുമ്പോള്‍ കാതില്‍ മഴയായി പെയ്യുമ്പോള്‍
അറിയാതെ എന്‍ മിഴികള്‍ നനഞ്ഞു
ഓര്‍മ്മകളെല്ലാം എന്നില്‍ മഴയായി കലമ്പുന്നു .

No comments: