Friday, November 7, 2008

ഒരു നനഞ്ഞ ഓര്മ്മ

ഓര്‍മ്മകള്‍ ഓടിയെത്തിയെന്‍ കുടക്കീഴില്‍ മഴ ചാറിയനേരം
ഒരുമാത്രയെന്നില്‍ ബാല്ല്യം മിഴിതുറന്നു .
തുള്ളിയായടര്നുവീഴും നീര്‍മണിമുത്തുകള്‍
കുരുന്നിളം കൈക്കുമ്പിളില്‍ ശേഖരിച്ചുവച്ചു
ഒരുകൊച്ചു കുസൃതിയാല്‍ ചെളിവെള്ളം
തേവി ദേത്ത് വീഴ്ത്തുമ്പോള്‍ മത്സരിച്ചു പരസ്പരം നനച്ചു
നനഞ്ഞൊട്ടിയ ദേത്തോടെ വീട്ടിലേക്കോടി കയറുമ്പോള്‍
അമ്മയുടെ ശാസനയും ..................
എല്ലാം മുറ്റം കയറുമ്പോള്‍ കാതില്‍ മഴയായി പെയ്യുമ്പോള്‍
അറിയാതെ എന്‍ മിഴികള്‍ നനഞ്ഞു
ഓര്‍മ്മകളെല്ലാം എന്നില്‍ മഴയായി കലമ്പുന്നു .

ഓര്‍മ്മകള്‍

Thursday, November 6, 2008

ഇന്ത്യയെ ബാധിച്ച കാന്‍സര്‍

ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തീവ്രവാദമാണ് .ഇതു ഇന്ത്യയുടെ അഭിവൃതിയെ ബാധിക്കുന്നു.
പണ്ടു മുറിച്ചു മാറ്റിയ ഒരു ഭാഗം ഇപ്പോള്‍ ഇന്ത്യയുടെ കാന്‍സര്‍ ആയി മാറിയിരിക്കുന്നു .ഇന്ത്യയുടെ കശ്മീരിന്റെ ഭാഗത്തിനുവേണ്ടി ഇന്ത്യയെ ഒരു തീവ്രവാതത്തിന്റെ ചുളആക്കിമാറ്റി ,ഐ എസ് ഐ കൈകള്‍ ആണ് ഇതിനുപിന്നിലുള്ളത് .തീവ്രവാദം ചെറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല .മൃദു സമീപനം ആണു സര്‍ക്കാരിനുള്ളത് .വളരെ ശക്തമായി തീവ്രവാദത്തിനെതിരെ ഒരു നിയമം കൊണ്ടുവരണം .ഇതിനുവേണ്ടി രാജ്യത്തിലെല്ലായിടത്തും പ്രത്യേക ബ്യൂറോയെ നിയമിക്കണം അതുവഴി തീവ്രവാതത്തിന്റെ നീരളിക്കയ്കള്‍ അറത്തുകളയാം.

ബ്ലോഗ് നിയന്ത്രണം

ബ്ലോഗ് നിയന്ത്രിക്കുന്നത്തിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു .കേരള സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കെണ്ടാതാണ് .അഭിപ്രയസ്വതന്ത്രിയം നിഷേധിക്കരുത് .പാര്‍ട്ടിയുടെ തെറ്റായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുമെലെ അടിചേചുല്പ്പിക്കരുത്.